എന്താണ് ഉബുണ്ടു ?
ഡെബിയനില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഫ്രീ സോഫ്റ്റ് വെയറാണ് ഉബുണ്ടു. മറ്റുള്ളവരോടുള്ള മനുഷത്വം ("humanity towards others") എന്നര്‍ത്ഥം വരുന്ന ഒരു പ്രാചീന ആഫ്രിക്കന്‍ പദത്തില്‍ നിന്നാണ് ഉബുണ്ടു എന്ന പേരു വരുന്നത്.ജനപ്രിയങ്ങളായ ലിനക്‍സ് വിതരണങ്ങളില്‍ ഒന്നാണ് ഉബുണ്ടു. ലളിതമായ ഇന്‍സ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടര്‍ച്ചയായി നവീകരിക്കുന്ന സ്ഥിരതയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് ഉബുണ്ടു വിശേഷിപ്പിക്കപ്പെടുന്നത്. ഉബുണ്ടുവിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത അതു ഇന്സ്റ്റാള്‍ ചെയ്യാനുള്ള എളുപ്പമാണ്. ലിനക്‍സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നേരിട്ടു കൊണ്ടിരുന്ന പ്രധാന വെല്ലുവിളിയും ഈ മേഖലയിലായിരുന്നു.1.2 കോടി ആളുകള്‍ ഇന്ന് ഉബുണ്ടു ഉപയോഗിക്കുന്നുണ്ട്. ലിനക്‍സ് ഉപയോഗിക്കുന്നവരില്‍ അന്‍പതു ശതമാനവും ഉബുണ്ടുവാണ് ഉപയോഗിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കല്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഉബുണ്ടുവിന്റെ പിന്നണി പ്രവര്‍ത്തനം നടത്തുന്നത്.എല്ലാ വര്‍ഷവും നാലാം മാസവും പത്താം മാസവും പുതിയ പതിപ്പിറക്കുന്നതാണ് ഉബുണ്ടുവിന്റെ രീതി. അതനുസരിച്ച് 'ഉബുണ്ടു 10.04' എന്നാല്‍ 2010 വര്‍ഷം ഏപ്രില്‍ മാസം പുറത്തിറങ്ങുന്ന പതിപ്പ് എന്നേ അര്‍ത്ഥമുള്ളു. അടുത്ത പതിപ്പ് ഒക്ടോബറില്‍ പുറത്തിറങ്ങും. 10.10 എന്നായിരിക്കും അതറിയപ്പെടുക.
Ubuntu വിനെ പറ്റി
Posted by
Anoop
Friday, September 3, 2010
at
8:08 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment