ഫ്രീ സോഫ്‌റ്റ്‌വെയര്‍ വിപ്ളവത്തെ പറ്റി

ഫ്രീ സോഫ്‌റ്റ്‌വെയര്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരും ആദ്യം ഓര്‍ക്കുക ഗ്നു/ലിനക്സിനെ പറ്റിയാണ്‌. ഫ്രീ സോഫ്‌റ്റ്‌വെയറ്‍ ഉപയോഗിക്കുന്നവരുടെ പ്രിയപ്പെട്ട ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ ഗ്നു/ലിനക്സ്‌. ആദ്യമൊക്കെ പ്രോഗ്രാമര്‍മാരും കമ്പ്യൂട്ടര്‍ വിദഗ്‌ധരും മാത്രം ഉപയോഗിച്ചിരുന്ന ലിനക്സ്‌, പക്ഷേ ഇന്ന് വളരെയേറെ വളര്‍ന്നു കഴിഞ്ഞു. ഇന്ന് കമ്പ്യൂട്ടര്‍ പ്രാവീണ്യം കുറഞ്ഞവര്‍ക്കും ഉപയോഗിക്കാവുന്ന വിധം ലളിതമായി കഴിഞ്ഞു ഇത്‌. അതുപോലെ ഹാര്‍ഡ്‌വെയര്‍ പിന്തുണയും വളരെയേറെ വളര്‍ന്നു കഴിഞ്ഞു. ഇന്ന് വിപണിയിലുള്ള ഒട്ടുമിക്ക ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളേയും ലിനക്സ്‌ പിന്തുണയ്ക്കുന്നുണ്ട്‌. ഇന്ന് സോഫ്‌്‌റ്റ്‌വെയറില്‍ മാത്രം ചെയ്യാന്‍ കഴിഞ്ഞിരുന്ന എല്ലാ ജോലികളും സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ചെയ്യാന്‍ കഴിയും. ഇതിന്‌ ഒരു ഉത്തമ ഉദാഹരണമാണ്‌ http://www.bigbuckbunny.org/ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഒരു ത്രിമാന ചലച്ചിത്രമാണിത്‌.

0 comments: