FOSS - നെ പറ്റി ഒരു വാക്ക്‌

FOSS എന്നാല്‍ Free & Open Source Software അഥവാ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍. ഫ്രീ എന്ന വാക്ക്‌ ഇവിടെ ധാരാളം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്‌. ഫ്രീ എന്നാല്‍ ഇവിടെ സൌജന്യം അല്ല. മറിച്ച്‌ സ്വതന്ത്രം ആണ്‌. തെളിച്ചു പറഞ്ഞാല്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ എപ്പോഴും സൌജന്യമായിക്കൊള്ളണമെന്നില്ല. അത്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിനെ സൂചിപ്പിക്കുന്നു.

എന്താണ്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍?
ഒരു സോഫ്‌റ്റ്‌വെയര്‍ സ്വതന്ത്രമാണെന്നു പറഞ്ഞാല്‍ അത്‌ ഉപയോഗിക്കുന്ന ആളിണ്റ്റെ നാലു തരത്തിലുള്ള സ്വാതന്ത്ര്യങ്ങളെ കുറിക്കുന്നു.
1) അത്‌ എന്ത്‌ ആവശ്യത്തിനും വേണ്ടി ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം
2) അത്‌ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നു മനസ്സിലാക്കാനും അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ഉള്ള സ്വാതന്ത്ര്യം. ഇതിനു വേഃണ്ടി സോഴ്‌സ്‌ കോഡ്‌ ലഭ്യമായിരിക്കണം
3) ആ സോഫ്‌റ്റ്‌വെയറിണ്റ്റെ കോപ്പി നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ കൊടുക്കാനുള്ള സ്വാതന്ത്ര്യം
4) സോഫ്‌റ്റ്‌വെയര്‍ നിങ്ങളുടെ കഴിവിനനുസരിച്ച്‌ പരിഷ്കരിക്കുവാനും അത്‌ ലോകത്തിനു വേണ്ടി സംഭാവന ചെയ്യാനും ഉള്ള സ്വാതന്ത്ര്യം.
ഈ നാലു സ്വാതന്ത്ര്യങ്ങളും ഉപയോക്താവിനു നല്‍കുന്ന ഉല്‍പ്പന്നമാണ്‌ ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്‌.

ഈ ലോകത്ത്‌ മറ്റേത്‌ ഉല്‍പന്നം വാങ്ങിയാലും ഈ നാലു സ്വാതന്ത്ര്യങ്ങളും (Use, Study, Modify, Distribute)കിട്ടും. പിന്നെ സോഫ്‌റ്റ്‌വെയറിനു മാത്രം എന്തിനു കുത്തകകളെ ആശ്രയിക്കണം ? ഈ ആശയത്തോടു യോജിക്കുന്നു എങ്കില്‍ ഇന്നു മുതല്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ വിപ്ളവത്തില്‍ പങ്കാളിയാകുക. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രചരിപ്പിക്കുക.

0 comments: