ഗ്നു/ലിനക്സിന്റെ ചരിത്രം

* അമേരിക്കയിലെ ഹാക്കര്‍മാരുടെ ഇടയില്‍ RMS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന റിച്ചാര്‍ഡ്‌ മാത്യു സ്റ്റോള്‍മാന്‍ 1971 - ല്‍ പ്രസിദ്ധമായ MIT യിലെ ആര്‍ട്ടിഫിഷ്യല്‍ ഇണ്റ്റലിജന്‍സ്‌ വിഭാഗത്തില്‍ പ്രോഗ്രാമറായി ജോലിയില്‍ പ്രവേശിച്ചു. അക്കാലത്ത്‌ പ്രോഗ്രാമര്‍മാര്‍ തമ്മില്‍ കോഡ്‌ കൈമാറുക പതിവായിരുന്നു.

* 1980 കാലഘട്ടത്തില്‍ പുതിയ ഒരു പ്രവണത രൂപമെടുത്തു. കോഡ്‌ രൂപപ്പെടുത്തുന്ന കമ്പനികള്‍ അത്‌ കൈമാറാന്‍ വിസമ്മതിക്കുകയും അത്‌ കോപ്പിറൈറ്റ്‌ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു.
* സോഫ്‌റ്റ്‌വെയര്‍ എന്നാല്‍ വിദ്യ (അറിവ്‌) ആണെന്നും അത്‌ കൈമാറും തോറും വികസിക്കുകയേയുള്ളൂ എന്നും വിശ്വസിച്ചിരുന്ന സ്റ്റോള്‍മാന്‍ ഈ പ്രവണതയ്ക്ക്‌ എതിരായിരുന്നു.
അങ്ങനെ 1985 ല്‍ അദ്ദേഹം സ്വതന്ത്ര സോഫ്‌റ്റ്‌വെയറില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയായ ഫ്രീ സോഫ്‌റ്റ്‌വെയര്‍ ഫൌണ്ടേഷന്‌ രൂപം കൊടുക്കുകയും GNU മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുകയും ചെയ്തു.
* യുണിക്സിനോടു സാദൃശ്യമുള്ള GNU എന്ന സ്വതന്ത്ര ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉണ്ടാക്കുകയായിരുന്നു അദ്ദേഹത്തിണ്റ്റെ ലക്ഷ്യം. GNU Is Not Unix എന്നാണ്‌ GNU വിണ്റ്റെ പൂര്‍ണ്ണരൂപം. സ്റ്റോള്‍മാനും സമാനചിന്താഗതിക്കാരായ മറ്റുചില പ്രോഗ്രാമര്‍മാരും ചേര്‍ന്ന് GNU  ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനു വേണ്ട ടൂളുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. അതേ വര്‍ഷം തന്നെ പ്രൊഫ: ആന്‍ഡി ടാനെന്‍ബാം യുണിക്സിനോടു സാദൃശ്യമുള്ള മിനിക്സ്‌ എന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റം നിര്‍മ്മിച്ചു.
* 1989  ല്‍ സ്റ്റോള്‍മാന്‍ GNU  ജനറല്‍ പബ്ളിക്‌ ലൈസന്‍സ്‌ എന്ന പേരില്‍ ഇന്നത്തെ GPL  ണ്റ്റെ ആദ്യരൂപം പുറത്തിറക്കി. അദ്ദേഹം തണ്റ്റെ പ്രോഗ്രാമുകളെല്ലാം ഈ ലൈസന്‍സ്‌ പ്രകാരം എല്ലാവര്‍ക്കും ലഭ്യമാക്കി. ഈ സമയം GNU  ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്‌ ആകെ ഒരു കുറവ്‌ പറയാനുള്ളത്‌ അതിന്‌ നല്ല ഒരു കെര്‍ണല്‍ (കമ്പ്യൂട്ടറിണ്റ്റെ ഹാര്‍ഡ്‌വെയറുമായി നേരിട്ട്‌ സംവദിക്കുന്ന ഭാഗം) ആയിരുന്നു.
* 1990  ല്‍ ഒരു ഫിന്നിഷ്‌ വിദ്യാര്‍ദ്ധിയായ ലിനസ്‌ ടോര്‍വാള്‍ഡ്‌സ്‌ തനിക്ക്‌ പ്രോജക്റ്റിണ്റ്റെ ഭാഗമായി മിനിക്സിണ്റ്റെ കോഡ്‌ വേണമെന്ന ആവശ്യവുമായി ടാനെന്‍ബാമിനെ സമീപിച്ചു. ലിനസിന്‌ മിനിക്സിലേക്ക്‌ കുറച്ച്‌ പരിഷ്കാരങ്ങള്‍ ചേര്‍ക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കോഡ്‌ നല്‍കാന്‍ ടാനെന്‍ബാം തയ്യാറായില്ല. ഇതേ തുടര്‍ന്ന് ലിനസ്‌ സ്വന്തമായി ഒരു കെര്‍ണല്‍ വികസിപ്പിച്ചെടുത്തു. ഇതാണ്‌ ഇന്നത്തെ ലിനക്സിണ്റ്റെ ആദ്യ രൂപം. ലിനസ്‌ നിര്‍മ്മിച്ച കെര്‍ണലിനോടു കൂടി GNU  വിനു വേണ്ടി നിര്‍മ്മിച്ച പ്രോഗ്രാമുകളും കൂടി ചേര്‍ന്നതിനെയാണ്‌ GNU/Linux (ഗ്നു/ലിനക്സ്‌) എന്നു പറയുന്നത്‌.

0 comments: